ടിടിവി ദിനകരന് കനത്ത തിരിച്ചടി ; വിശ്വസ്തനായ തങ്കത്തമിഴ് സെല്‍വന്‍ ഡിഎംകെയില്‍

ഡിഎംകെ ആസ്ഥാനത്തെത്തിയാണ് തങ്കത്തമിഴ് സെല്‍വന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്‌ 
ടിടിവി ദിനകരന് കനത്ത തിരിച്ചടി ; വിശ്വസ്തനായ തങ്കത്തമിഴ് സെല്‍വന്‍ ഡിഎംകെയില്‍
Updated on
1 min read

ചെന്നൈ : അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരന് കനത്ത തിരിച്ചടി. പാര്‍ട്ടിയിലെ സീനിയര്‍ നേതാവും വിശ്വസ്തനുമായ തങ്കത്തമിഴ്‌സെല്‍വന്‍ ഡിഎംകെയില്‍ ചേര്‍ന്നു. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തിയാണ് സെല്‍വന്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 

അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവായിരുന്ന തങ്കത്തമിഴ്‌സെല്‍വന്‍, എഐഎഡിഎംകെ വിട്ടതിന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്ത 18 എംഎല്‍എമാരില്‍ ഒരാളാണ്. മൂന്നു തവണ എംഎല്‍എയായിട്ടുണ്ട്. 

ടെലിവിഷന്‍ അഭിമുഖങ്ങളില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ പ്രധാന മുഖവുമായിരുന്നു തങ്കത്തമിഴ് സെല്‍വന്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ത്ഥിയായി തങ്കത്തമിഴ് സെല്‍വന്‍ തേനി മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com