ട്രെയിനില്‍ ഗര്‍ഭ നൃത്തവുമായി യുവതികള്‍: പ്രോത്സാഹനവുമായി റെയില്‍വേ മന്ത്രിയും

ഒരു സംഘം സ്ത്രീകള്‍ ട്രെയിനില്‍ വെച്ച് ഗര്‍ബ നൃത്തം കളിച്ചിരിക്കുകയാണ്.
ട്രെയിനില്‍ ഗര്‍ഭ നൃത്തവുമായി യുവതികള്‍: പ്രോത്സാഹനവുമായി റെയില്‍വേ മന്ത്രിയും
Updated on: 
1 min read

മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളില്‍ കാലുകുത്താനിട കിട്ടില്ലെന്നുളളത് കേട്ടുകേള്‍വിയാണ്. എന്നാല്‍ ഒരു സംഘം സ്ത്രീകള്‍ ട്രെയിനില്‍ വെച്ച് ഗര്‍ബ നൃത്തം കളിച്ചിരിക്കുകയാണ്. ഉറക്കെ പാട്ടുവെച്ച് താളത്തില്‍ ചുവടുവയ്ക്കുന്ന സ്ത്രീകളുടെ വീഡിയോ ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലുമെല്ലാം വൈറലാണ്. സബര്‍ബന്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റിലാണ് ഇവര്‍ നൃത്തം വയ്ക്കുന്നത്.

അതേസമയം ഈ സംഭവം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ ട്വീറ്റിലൂടെയാണ്. 'ഇത് ഇന്ത്യന്‍ റെയില്‍വേയില്‍ മാത്രമേ നടക്കുകയുള്ളൂ എന്ന് പറഞ്ഞാണ് അദ്ദേഹം നൃത്തത്തിന്റെ വീഡിയോ സഹിതം ട്വീറ്റ് ചെയ്തത്. ഇത് വളരെ ആഘോഷത്തോടെ നിരവധിയാളുകള്‍ ഏറ്റെടുക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER