ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു ?; അവശ്യ യാത്രകള്‍ക്കായി പ്രത്യേക സർവീസ്, നിർദേശം പരി​ഗണനയിൽ

ആദ്യഘട്ടത്തിൽ ഗ്രീൻ സോണുകളിൽ മാത്രമാണ് ട്രെയിൻ ഓടിക്കാൻ പരിഗണിക്കുന്നത്
ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു ?; അവശ്യ യാത്രകള്‍ക്കായി പ്രത്യേക സർവീസ്, നിർദേശം പരി​ഗണനയിൽ
Updated on
1 min read

ന്യൂഡൽഹി: ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നു. അടിയന്തര സ്വഭാവമുള്ള യാത്രകൾക്കായി മാത്രം സർവീസ് പുനരാരംഭിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. കേന്ദ്രസർക്കാർ അനുമതി നൽകിയാൽത്തന്നെ കുറച്ച് തീവണ്ടികൾ മാത്രമാകും ഇത്തരത്തിൽ സർവീസ് നടത്തുകയുള്ളൂ. ഇതിന് യാത്ര ചെയ്യുന്നവർ ഉയർന്ന തുകയും നൽകേണ്ടിവരും.

ഇത്തരത്തിൽ സർവീസ് പുനരാരംഭിക്കാനുള്ള ശുപാർശ മന്ത്രാലയത്തിന്റെ പരി​ഗണനയിലാണ്.  ആളുകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുമെന്നതിനാൽ ഇത്തരം ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിക്കില്ല. സ്ലീപ്പർ ക്ലാസ് കോച്ചുകൾ മാത്രമുള്ള ട്രെയിനുകളാകും സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ ഗ്രീൻ സോണുകളിൽ മാത്രമാണ് ട്രെയിൻ ഓടിക്കാൻ പരിഗണിക്കുന്നത്.

 ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങൾ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കൽ എന്നിവയുണ്ടാകും. ഇത്തരം ട്രെയിനുകളിൽ സാധുവായ ടിക്കറ്റില്ലാത്ത ആരെയും യാത്ര ചെയ്യാൻ അനുവദിക്കുകയുമില്ല. മുതിർന്ന പൗരന്മാർ, അംഗപരിമിതർ, വിദ്യാർഥികൾ തുടങ്ങിയവർക്കുള്ള നിരക്കിളവുകൾ ട്രെയിനുകളിൽ ഉണ്ടാകില്ല തുടങ്ങിയ നിർദേശങ്ങളാണ് പരി​ഗണനയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com