ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ദുഃഖം രേഖപ്പെടുത്തി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. പരമാവധി സംയമനം പാലിക്കണമെന്നും അക്രമം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.
'ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം' യുഎന്‍ സെക്രട്ടറി ജനറലിന്റെ വാക്താവ് സ്റ്റീഫന്‍ ഡുജറിക് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഡല്‍ഹിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 34 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. വര്‍ഗീയ കലാപത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് 250ഓളം ആളുകളാണ്.
ഇത് രണ്ടാം തവണയാണ് ഡല്‍ഹി കലാപത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പ്രതികരിക്കുന്നത്. നേരത്തെ ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ താന്‍ പിന്തുടരുന്നുണ്ടെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ പ്രകടനക്കാരെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഡല്‍ഹിയില്‍ അക്രമണ സംഭവങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates