ഡ്രൈ ഡേ പൊടിപൊടിക്കാന്‍ ബിയറും വൈനും ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് പണികിട്ടി, 52000 രൂപ പോയി

ഡ്രൈ ഡേ പൊടിപൊടിക്കാന്‍ ബിയറും വൈനും ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് പണികിട്ടി, 52000 രൂപ പോയി

ബിയറും വൈനും വാങ്ങാനായി ഓണ്‍ലൈനിനെ ആശ്രയിച്ച 32കാരിയാണ് തട്ടിപ്പിന് ഇരയായത്
Published on

പൂനെ: ഡ്രൈ ഡേയില്‍ ഓണ്‍ലൈനായി മദ്യം ഓര്‍ഡര്‍ ചെയ്ത വനിതാ ടെക്കിക്ക് നഷ്ടമായത് 51000 രൂപ. ബിയറും വൈനും വാങ്ങാനായി ഓണ്‍ലൈനിനെ ആശ്രയിച്ച 32കാരിയാണ് തട്ടിപ്പിന് ഇരയായത്. 

പൂനെയിലാണ് സംഭവം.അയോധ്യ വിധിയോടനുബന്ധിച്ച് പൂനെ ജില്ലാ കളക്ടര്‍ രണ്ട് ദിവസം ജില്ലയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ദിവസമാണ് വന്‍തട്ടിപ്പ് നടന്നത്.

ബിയറും വൈനും വാങ്ങാനായിരുന്നു യുവതി ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ഒരുങ്ങിയത്. വീട്ടില്‍ സാധനം ഡെലിവറി ചെയ്യുമെന്ന് വൈന്‍ ഷോപ്പ് ജീവനക്കാരന്‍ എന്ന വ്യാജേന ഫോണിലൂടെ അറിയിച്ച വ്യക്തിക്ക് രണ്ട് തവണ തനിക്ക് ലഭിച്ച ഒടിപി നമ്പര്‍ കൈമാറിയതായി യുവതി പറഞ്ഞതായി പൊലീസ് പറയുന്നു. നിമിഷം നേരം കൊണ്ട്  അവരുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി സന്ദേശം ലഭിച്ചതായും പൊലീസ് പറയുന്നു.

രണ്ട് ഇടപാടിലൂടെയാണ്‌ പണം കവര്‍ന്നത്. യുവതി കൊല്‍ക്കത്ത സ്വദേശിയാണെന്നും ബാവ്ധാനില്‍ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനായി നാല് ദിവസം മുന്നേയാണ് ഇവരെത്തിയത്.

ഒരു പാര്‍ട്ടി നടത്താനായിരുന്നു അവരുടെ ഉദ്ദേശം. എന്നാല്‍ രണ്ട് ദിവസം മദ്യശാലകളൊന്നും തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് മനസിലാക്കിയതോടെ ഓണ്‍ലൈനില്‍ വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു.  ഓണ്‍ലൈനില്‍ നിന്ന് ലഭിച്ച നമ്പറില്‍ വിളിച്ചപ്പോഴായിരുന്നു ഷോപ്പുകള്‍ അടച്ചിരിക്കുകയാണെന്നും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ സാധനമെത്തിക്കാമെന്നും പണം തട്ടിയയാള്‍ പറയുന്നത്. 

ഓണ്‍ലൈന്‍ പേയ്‌മെന്റിനായി ഒടിപി നല്‍കാനും ആവശ്യപ്പെട്ടു. ഒടിപി നല്‍കിയതിനു പിന്നാലെ 31,777 രൂപ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റാവുകയായിരുന്നു. തുടര്‍ന്ന് യുവതി ഇയാളെ വിളിച്ചപ്പോള്‍ തുക അക്കൗണ്ടില്‍ ക്രെഡിറ്റാകുമെന്നും ഒരു ഒടിപി നമ്പര്‍ കൂടി വരുമെന്ന് പറയുകയുമായിരുന്നു. യുവതി ഈ നിര്‍ദേശം അനുസരിച്ച് വീണ്ടും ഒടിപി കൈമാറുകയായിരുന്നു. എന്നാല്‍ 19,001 രൂപ വീണ്ടും നഷ്ടമാകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com