തകര്‍ന്ന സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

മലയാളി പൈലറ്റായ കോഴിക്കോട് സ്വദേശി അച്ചു, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്
തകര്‍ന്ന സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Updated on
1 min read

ന്യൂഡല്‍ഹി:പരിശീലന പറക്കലിനിടെ തകര്‍ന്നുവീണ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി. മലയാളി പൈലറ്റായ കോഴിക്കോട് സ്വദേശി അച്ചു, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

വിമാനം തകര്‍ന്നുവീണ അരുണാചല്‍-അസാം അതിര്‍ത്തിയില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പൈലറ്റുമാരുടെ രക്തത്തില്‍ കുതിര്‍ന്ന ഷൂവും, പേഴ്‌സും ഉള്‍പ്പെടെയുള്ളവ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. 

മെയ് 23ന് തെസ്പൂരില്‍ നിന്നും പറന്നുയര്‍ന്ന സുഖോയ്-30മായുള്ള റഡാര്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു. മെയ് 26ന് അസാമിലെ തെസ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com