തക്കാളിക്ക് കിലോയ്ക്ക് ഒരു രൂപ; ലോഡ് കണക്കിന് റോഡില്‍ തള്ളി കര്‍ഷകരുടെ പ്രതിഷേധം

വില കിലോഗ്രാമിന് ഒരു രൂപയായതോടെയാണ് ലോഡ് കണക്കിന് റോഡില്‍ ഉപേക്ഷിച്ചത്
തക്കാളിക്ക് കിലോയ്ക്ക് ഒരു രൂപ; ലോഡ് കണക്കിന് റോഡില്‍ തള്ളി കര്‍ഷകരുടെ പ്രതിഷേധം
Updated on
1 min read

റാഞ്ചി: വില ഇടിഞ്ഞതോടെ വിറ്റഴിക്കാനാവാതെ വന്ന തക്കാളി റോഡില്‍ തള്ളി ജാര്‍ഖണ്ഡില്‍ കര്‍ഷകരുടെ പ്രതിഷേധം. വില കിലോഗ്രാമിന് ഒരു രൂപയായതോടെയാണ് ലോഡ് കണക്കിന് റോഡില്‍ ഉപേക്ഷിച്ചത്. മൊത്ത വിപണിയില്‍ ഒരു രൂപ പോലും കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വാഹനവാടക നല്‍കി നഗരത്തില്‍ എത്തിച്ചാല്‍ മുതലാകാത്ത സ്ഥിതി.

കര്‍ഷകരില്‍ നിന്ന് ഒരു രൂപയ്ക്ക് ഇടനിലക്കാര്‍ വാങ്ങുന്ന തക്കാളി മാര്‍ക്കറ്റില്‍ ഏഴ് രൂപവരെയാണ് വില. കാബേജ്, കോളിഫഌവര്‍, കാരറ്റും തുടങ്ങിയവയും വിലിയിടിവ് നേരിടുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com