തമിഴ്‌നാട് മുന്‍ മന്ത്രി എ റഹ്മാന്‍ ഖാന്‍ അന്തരിച്ചു

തമിഴ്‌നാട് മുന്‍ മന്ത്രി എ റഹ്മാന്‍ ഖാന്‍ അന്തരിച്ചു

കരുണാനിധി മന്ത്രിസഭയിലെ തൊഴില്‍ ക്ഷേമ മന്ത്രിയായിരുന്നു
Published on

ചെന്നൈ: തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെയുടെ മുതിര്‍ന്ന നേതാവുമായ എ റഹ്മാന്‍ ഖാന്‍ അന്തരിച്ചു. 77 വയസായിരുന്നു. ഏറെ നാളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു അന്ത്യം

അഞ്ച് തവണ എംഎല്‍എയായി തെരഞ്ഞടുത്ത ഇദ്ദേഹം ചെപ്പക്ക് മണ്ഡലത്തില്‍ നിന്ന് ഹാട്രിക്ക് വിജയം നേടിയിട്ടുണ്ട്. 1996ല്‍ രാമനാഥപുരത്തുനിന്നാണ് അവസാനമായി നിയമസഭയിലെത്തിയത്. കരുണാനിധി മന്ത്രിസഭയിലെ തൊഴില്‍ ക്ഷേമ മന്ത്രിയായിരുന്നു.

ഡിഎംകെയുടെ ഉന്നത അധികാര സമിതിയിലുള്ള ഇദ്ദേഹം അറിയപ്പെടുന്ന പ്രസംഗകന്‍ കൂടിയാണ്. റഹ്മാന്റെ മരണത്തില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് സ്റ്റാലിന്‍ ഫെയസ്്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com