'തരൂരിന്റെ പുതിയ ഇര'; ആർജെയ്ക്ക് നേരെ സൈബർ ആക്രമണം; അശ്ലീല ട്രോളുകൾ, അധിക്ഷേപം

കോൺഗ്രസ് എംപി ശശി തരൂരുമായുള്ള അഭിമുഖത്തിന്റെ ചിത്രം സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച ആർജെ പുർഖക്ക് നേരെ സൈബർ ആക്രമണം
'തരൂരിന്റെ പുതിയ ഇര'; ആർജെയ്ക്ക് നേരെ സൈബർ ആക്രമണം; അശ്ലീല ട്രോളുകൾ, അധിക്ഷേപം
Updated on
1 min read

ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരുമായുള്ള അഭിമുഖത്തിന്റെ ചിത്രം സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച ആർജെ പുർഖക്ക് നേരെ സൈബർ ആക്രമണം. തരൂരുമൊത്തുള്ള ചിത്രത്തില്‍ അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും നിറഞ്ഞു. ഇതോടെ ആക്രമണത്തിനെതിരെ പുർഖ രംഗത്തെത്തി.

ജയ്പൂരിൽ നടന്ന സാഹിത്യോത്സവത്തിലാണ് ശശി തരൂരുമായി പുർഖ അഭിമുഖം നടത്തിയത്. തരൂരിനെതിരെയുള്ള ആക്രമണത്തിനായി ചിത്രം പലരും ദുരുപയോഗിച്ചു. ചിത്രത്തിൽ കമന്റുകളിട്ടത് കൂടാതെ എഡിറ്റ് ചെയ്ത് സ്ത്രീ വിരുദ്ധ ട്രോളുകളുണ്ടാക്കുകയും ചെയ്തു. തരൂരിന്റെ പുതിയ ഇര എന്ന രീതിയിൽ ലൈംഗിക ചുവയോടെയുള്ള അശ്ലീല കമന്റുകളോടെയാണ് ചിത്രം ട്വിറ്ററില്‍ വിവിധ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിപ്പിച്ചത്.

ജോലിയുടെ ഭാഗമായി താന്‍ ചെയ്ത ഇന്റര്‍വ്യൂവിലെ തന്നെ ചിത്രങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി മോശമായി ഉപയോഗിക്കുന്നതിനെതിരെ യുവതി രംഗത്തെത്തി. സ്വന്തം ജോലി ചെയ്തതിനാണ് താന്‍ ഇത്രയേറെ ഉപദ്രവിക്കപ്പെട്ടതെന്നത് വിഷമിപ്പിക്കുന്നതായി പുര്‍ഖ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com