ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടത്തിൽ നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ തുടരും. ജൂണ്‍ 30-ാം തിയതി വരെയാണ് തീവ്രബാധിത മേഖലകളില്‍ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ഇത്തരം പ്രദേശങ്ങളിൽ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളു.
കണ്‍ടെയിന്മെന്റ് സോണുകളിലേക്കും അവിടേനിന്ന് പുറത്തേക്കുമുള്ള യാത്രയ്ക്ക് കര്‍ശന പരിധി ഉണ്ടായിരിക്കും. ആരോഗ്യപരമായ അടിയന്തര ആവശ്യങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കും മാത്രമേ അനുമതി ഉണ്ടായിരിക്കുകയുള്ളു.
ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പരിശോധിച്ച് ജില്ലാ ഭരണകൂടങ്ങള്‍ ആണ് കണ്‍ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുക. കൺടെയിന്മെന്റ് സോണുകൾക്ക് പുറമേ രോഗബാധയുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ബഫർ സോണുകളായി പ്രഖ്യാപിക്കുകയും ഇവിടങ്ങളിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ജില്ലാഭരണകുടത്തിനാണ് ഇതിന്റെ ചുമതല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates