തൂത്തുക്കുടി പ്ലാന്റ് തുറക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സ്റ്റെര്‍ലൈറ്റ് സിഇഒ

പ്രവര്‍ത്തനാനുമതി തമിഴ്‌നാട് ഗവണ്മെന്റ് നിരസിച്ചതിനാല്‍, ചെന്നൈ െ്രെടബ്യൂണലില്‍ പരാതി നല്‍കിയിരിക്കുകയാണ്.
തൂത്തുക്കുടി പ്ലാന്റ് തുറക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സ്റ്റെര്‍ലൈറ്റ് സിഇഒ
Updated on
1 min read

തൂത്തുകുടി: പൂട്ടിയിട്ടിരിക്കുന്ന സ്‌റ്റെര്‍ലൈറ്റ് പഌന്റ് തുറക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സിഇഒ പി രാംനാഥ്. ലൈവ് മിന്റ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാംനാഥ് നിലപാട് വ്യക്തമാക്കിയത്. ഗവണ്മെന്റില്‍ നിന്നും പ്രവര്‍ത്തനാനുമതി നേടിയെടുക്കുക എന്നതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം, ചില എന്‍ജിഓകളുടെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് പ്രദേശവാസികള്‍ ചെയ്യുന്നത്, ഇതില്‍ സത്യമില്ല എന്നൊക്കെയുള്ള വാദങ്ങളാണ് രാംനാഥ് നിരത്തുന്നത്.

പ്രവര്‍ത്തനാനുമതി തമിഴ്‌നാട് ഗവണ്മെന്റ് നിരസിച്ചതിനാല്‍, ചെന്നൈ െ്രെടബ്യൂണലില്‍ പരാതി നല്‍കിയിരിക്കുകയാണ്. ജൂണ്‍ 6ന് െ്രെടബ്യൂണല്‍ പരാതി പരിഗണിക്കും. അതിന്റെ വിധി അനുസരിച്ചായിരിക്കും ഇനിയുള്ള തീരുമാനങ്ങള്‍ എടുക്കുക. പഌന്റ് അടച്ചുപൂട്ടാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും രാംനാഥ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com