തൂവാല മോഷണം പോയി; പൊലീസില്‍ പരാതി നല്‍കി റെയില്‍വേ മുന്‍ ഉദ്യോഗസ്ഥന്‍

തൂവാല മോഷ്ടിക്കപ്പെട്ടതാണെന്നും, ആരെങ്കിലും അത് ദുരൂപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്
തൂവാല മോഷണം പോയി; പൊലീസില്‍ പരാതി നല്‍കി റെയില്‍വേ മുന്‍ ഉദ്യോഗസ്ഥന്‍
Updated on
1 min read

നാഗ്പൂര്‍: തന്റെ തൂവാല കാണാതെ പോയതിന് പൊലീസില്‍ പരാതി നല്‍കി നാഗ്പൂര്‍ സ്വദേശി. കയ്യിലിരിക്കുന്ന തൂവാല വെറുമൊരു തൂവാലയായിട്ടാണ് നമ്മളില്‍ പലരും കാണുന്നതെങ്കില്‍ ഹര്‍ഷവര്‍ധന്‍ ജിതെയെന്ന മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന് അങ്ങനെയല്ല. 

റെയില്‍വേയിലെ തന്റെ മുന്‍ സഹപ്രവര്‍ത്തകരെ കാണാന്‍ ഹര്‍ഷവര്‍ധന്‍ തിങ്കളാഴ്ച ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ ഓഫീസില്‍ പോയിരുന്നു. ഇവിടെ നിന്നും മടങ്ങുമ്പോഴാണ് കയ്യിലെ തൂവാല കാണാനില്ലെന്ന വിവരം ഹര്‍ഷവര്‍ധന്‍ ശ്രദ്ധിക്കുന്നത്. 

തുവാല നഷ്ടമായെന്ന് വ്യക്തമായതോടെ ഹര്‍ഷവര്‍ധന്‍ സര്‍ദാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തൂവാല മോഷ്ടിക്കപ്പെട്ടതാണെന്നും, ആരെങ്കിലും അത് ദുരൂപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച പരാതി സ്വീകരിച്ചെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com