തെരുവ് കൊലക്കളമാകുന്നു; മംഗളൂരുവിലും പൊലീസ് വെടിവയ്പ്; രാജ്യത്താകെ മൂന്ന് മരണം

ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ മംഗളൂരു ഗവണ്‍മെന്റ് വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റും
തെരുവ് കൊലക്കളമാകുന്നു; മംഗളൂരുവിലും പൊലീസ് വെടിവയ്പ്; രാജ്യത്താകെ മൂന്ന് മരണം
Updated on
1 min read

ബംഗളൂരു;  പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ പരുക്കേറ്റ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ മംഗളൂരുവിലും ഒരാള്‍ ലക്‌നൗവിലുമാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെടിവയ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വെടിവയ്പിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. 

നൗഷീന്‍, ജലീല്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മംഗളൂരു ഗവണ്‍മെന്റ് വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റും.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടന്ന പ്രതിഷേധത്തിന് നേരെയും പൊലീസ് വെടിവെപ്പ് നടത്തി. ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍്ട്ട്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നേരത്തെ, ലഖ്‌നൗവിലെ ഖദ്രയില്‍ പ്രക്ഷോഭകാരികളെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചിരുന്നു. പ്രക്ഷോഭകാരികള്‍ പൊലീസ് ഔട്ട് പോസ്റ്റിന് തീവെച്ചതിന് പിന്നാലെയായിരുന്നു നടപടി. നിരവധി പൊലീസ് വാഹനങ്ങള്‍ സമരക്കാര്‍ അഗ്‌നിക്കിരയാക്കി.

സാംബലില്‍ സര്‍ക്കാര്‍ ബസുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സമരാനുകൂലികള്‍ കയ്യേറ്റം ചെയ്തു. സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങിയവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കഴിഞ്ഞ രാത്രിമുതല്‍ സംംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com