

ന്യൂദല്‍ഹി: അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരായ വാര്‍ത്ത നല്‍കിയ ദ വയറിന് വിലക്കേര്‍പ്പെടുത്തിയ അലഹബാദ് കോടതി വിധിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ഷാസാദയ്ക്ക് സ്‌റ്റേറ്റ് നിയമ സഹയാമെന്ന് പറഞ്ഞ രാഹുല്‍ വൈ ദിസ്, വൈ ദിസ് കൊലവറി ഡാ എന്നും പരിഹസിക്കുന്നു. ദ വയറിന്റെ വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
മറ്റൊരു ട്വീറ്റില്‍ ഷാസാദയ്‌ക്കൊപ്പം നമ്മുടെ നിയമം, ഉയരട്ടെ നമ്മുടെ കൊടി വാനില്‍ എന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയ് ഷായ്‌ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച മാധ്യമത്തിന് എതിരെ എന്തിനാണ് ഇത്ര കൊലവെറി എന്നും രാഹുല്‍ ചോദിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയ ദ വയര്‍ ന്യൂസ് പോര്‍ട്ടലിന് അഹമ്മദാബാദ് സിവില്‍ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.'ദ വയറി'നെതിരെ ജയ് ഷാ നല്‍കിയ മാനനഷ്ടകേസ് പരിഗണിച്ചുകൊണ്ടായിരുന്നു അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതിയുടെ നടപടി.
ജയ് ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് കോടതി ഉത്തരവിറക്കിയതെന്നും വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്നും ദ വയര്‍ പറയുന്നു.
യാഥാര്‍ത്ഥ്യമല്ലാത്ത ഒരു വാര്‍ത്തയും ദ വയര്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇത്തരം നടപടികളിലൂയെയൊന്നും യാഥാര്‍ത്ഥ്യം വളച്ചൊടിക്കാനാവില്ലെന്നും വയര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മോദി അധികാരത്തിലെത്തിയതിന് പിന്നാലെ ജയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍െ്രെപസ്സസ് എന്ന കമ്പനിയുടെ വിറ്റുവരവ് 201516 സാമ്പത്തിക വര്‍ഷം 16,000 മടങ്ങ് വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി ദ വയര്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജ്ജി. വയറിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹരജി ഫയല്‍ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates