ദയ ഹര്‍ജിയുമായി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിക്ക് മുന്നില്‍

ആര്‍ട്ടിക്കിള്‍ 72 പ്രകാരം, കര്‍ണനെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ വഴിയാണ് കര്‍ണന്റെ അഭിഭാഷകന്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്
ദയ ഹര്‍ജിയുമായി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിക്ക് മുന്നില്‍
Updated on: 
1 min read

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകില്ലെന്ന് വ്യക്തമായതോടെ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ച് ജസ്റ്റിസ് കര്‍ണന്‍. സുപ്രീംകോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനാണ് ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് മുന്‍പാകെ നല്‍കിയിരിക്കുന്നത്. 

കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയായിരുന്നു കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കര്‍ണന് സുപ്രീംകോടതി ആറ് മാസത്തെ തടവുശിക്ഷ വിധിച്ചത്. ആര്‍ട്ടിക്കിള്‍ 72 പ്രകാരം, കര്‍ണനെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ വഴിയാണ് കര്‍ണന്റെ അഭിഭാഷകന്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. 

ആര്‍ട്ടിക്കിള്‍ 72 പ്രകാരം ഒരു വ്യക്തിക്ക് മേലുള്ള ഏത് ശിക്ഷാ വിധിയും എടുത്തുകളയാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ജസ്റ്റിസ് കര്‍ണന് വേണ്ടി അഭിഭാഷകരായ മാത്യു ജെ നെടുമ്പാറ, എ.സി.ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് ദയാഹര്‍ജി രാഷ്ട്രപതിക്കയച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER