ദുര്‍ഗാദേവിയെ സ്തുതിച്ച് വനിതാ എംപിമാരുടെ നൃത്തം ; ഒപ്പം സിനിമാ നടിയും ; വീഡിയോ വൈറല്‍ 

യൂസര്‍ നെയിമില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായി മാറിയിരിക്കുകയാണ്
ദുര്‍ഗാദേവിയെ സ്തുതിച്ച് വനിതാ എംപിമാരുടെ നൃത്തം ; ഒപ്പം സിനിമാ നടിയും ; വീഡിയോ വൈറല്‍ 
Updated on: 
1 min read

കൊല്‍ക്കൊത്ത : ബംഗാളിലെ രണ്ട് വനിതാ എംപിമാരുടെ നൃത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവര്‍ ദുര്‍ഗാ ദേവിയെ സ്തുതിച്ചുകൊണ്ടു നടത്തിയ നൃത്തമാണ് തരംഗമായിരിക്കുന്നത്.

എംപിമാര്‍ക്കൊപ്പം ബംഗാളി സിനിമാതാരം ശുഭശ്രീ ഗാംഗുലിയും നൃത്തത്തിലുണ്ട്. പരമ്പരാഗത ബംഗാളി വസ്ത്രങ്ങളണിഞ്ഞായിരുന്നു നൃത്തം. ക്യാപ്റ്റന്‍ ടിം എം റ്റി എന്ന യൂസര്‍ നെയിമില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇതിനകം തന്നെ 1.6 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 

ബംഗാളില്‍ ഒക്ടോബര്‍ 4 മുതല്‍ 8 വരെയാണ് ദുര്‍ഗാ പൂജ ആഘോഷിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങും മുമ്പ് നുസ്രത്ത് ജഹാനും മിമി ചക്രബര്‍ത്തിയും അഭിനേത്രികളായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ബസീര്‍ഹട്ടില്‍ നിന്ന് മൂന്നരലക്ഷം വോട്ടുകള്‍ക്കാണ് നുസ്രത്ത് ജഹാന്‍ ജയിച്ചത്. ജാദവ് പൂരില്‍ നിന്നാണ് തൃണമൂല്‍ ടിക്കറ്റില്‍ മിമി ചക്രവര്‍ത്തി ലോക്‌സഭയിലെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER