

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തി വർധിക്കുന്നതിന്റെ പ്രതിഫലനമാണ് രാജ്യത്തെ ആൾകൂട്ട കൊലപതാകങ്ങളെന്ന് കേന്ദ്ര മന്ത്രി അര്ജുന് രാം മേഘ്വാള്. രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ കടത്തി എന്നാരോപിച്ച് ആള്‍ക്കൂട്ടം 28കാരനെ അടിച്ചു കൊന്ന സംഭവത്തിലാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പ്രസ്താവന.
ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് അവാര്‍ഡ് വാപ്സി ആയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇത് ആള്‍ക്കൂട്ട കൊലപാതകമായി. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് വേറെ പലതുമാകും. മോദി നയങ്ങള്‍ കൊണ്ടുവരികയും അത് നടപ്പിലാക്കുകയും ചെയ്യുന്നു. അതിന്റെ പ്രതിഫലനങ്ങളാണിത്.
പശുവിനെ കടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം ആല്‍വാറില്‍ അക്ബര്‍ ഖാന് എന്ന യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ രാജ്യത്ത് ആദ്യത്തെ സംഭവമല്ലെന്ന് മന്ത്രി നിസാരമായി പറഞ്ഞു. നിങ്ങള്‍ ചരിത്രം തിരയു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 1984ലെ സിഖ് കലാപത്തില്‍ എന്താണ് സംഭവിച്ചത്. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആള്‍ക്കൂട്ട ആക്രമണം സിഖ് വിരുദ്ധ കലാപമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates