നരേന്ദ്ര മോദി, ലാദന്‍, ഒബാമ,ഹേമാ മാലിനി, കലക്ടര്‍, മാനേജര്‍...; വോട്ടര്‍ പട്ടികയിലെ 'വിചിത്ര പേരുകള്‍', കാരണം ഇതാണ്

നരേന്ദ്ര മോദി, ലാദന്‍, ഒബാമ,ഹേമാ മാലിനി, കലക്ടര്‍, മാനേജര്‍...; വോട്ടര്‍ പട്ടികയിലെ 'വിചിത്ര പേരുകള്‍', കാരണം ഇതാണ്

നരേന്ദ്ര മോദി, ബറാക് ഒബാമ, ലാദന്‍, അമിതാഭ് ബച്ചന്‍, കത്രീന, ഹേമ മാലിനി...ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുള്ള പേരുകളാണ് ഇതെല്ലാം
Published on

രേന്ദ്ര മോദി, ബറാക് ഒബാമ, ലാദന്‍, അമിതാഭ് ബച്ചന്‍, കത്രീന, ഹേമ മാലിനി...ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുള്ള പേരുകളാണ് ഇതെല്ലാം. രാഷ്ട്രീയക്കാരും സിനിമാക്കരും മാത്രമല്ല, ധോനിയും സച്ചിനും വിരാടും സെവാഗും ഒക്കെ കൂട്ടത്തിലുണ്ട്. 

ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ ജനിക്കുമ്പോള്‍ തന്നെ മരിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ജനിക്കുന്ന കുട്ടിക്ക് ആരും ഇടാത്തതോ കൗതുകമുള്ളതോ ആയ പേരുകള്‍ ഇട്ടാല്‍ അവര്‍ ദീര്‍ഘകാലം ജീവിക്കും എന്നാണ് ഗ്രാമീണരുടെ വിശ്വാസം. വളരുമ്പോള്‍ പേര് മാറ്റാറുമില്ലെന്ന് അര്‍ജുന്‍പൂര്‍ ഗ്രാമത്തലവന്‍ നാന്‍ഹെ പറയുന്നു. 

കുട്ടികള്‍ വലുതാകുമ്പോള്‍ അവര്‍ വലിയ സ്ഥാനങ്ങളില്‍ എത്തുമെന്ന പ്രതിക്ഷയാല്‍ സ്ഥാനങ്ങളുടെ പേരുകള്‍ ഇടുന്നവരും ധാരാളമാണ്. അതുകൊണ്ട്, കലക്ടര്‍, കാപ്റ്റന്‍, മാനേജര്‍ തുടങ്ങിയ പേരുകള്‍ ഗ്രാമങ്ങളില്‍ നിരവധിയാണ്. അടുത്ത വര്‍ഷമാണ് യുപിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതിന് മുന്നോടിയായി വോട്ടര്‍ പട്ടിക പരിശോധിച്ച് വരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com