ന്യൂഡൽഹി: തുടർച്ചയായ രണ്ടാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് സമ്മാനവുമായ നേപ്പാൾ പ്രധാനമന്ത്രി. നേപ്പാൾ പ്രധാനമന്ത്രി നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ കൂടിയായ പ്രധാനമന്ത്രി കെപി ശർമ്മ ഒലി മോദിക്ക് നൽകിയ സമ്മാനം ഒരു രുദ്രാക്ഷ മാലയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നേപ്പാൾ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി നയതന്ത്ര ചർച്ചയും നടത്തി.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന നയതന്ത്ര ചർച്ചയ്ക്കിടയിലായിരുന്നു കെപി ശർമ്മ ഓലി മോദിക്ക് സമ്മാനം നൽകിയത്. ഹിമാലയത്തിൽ ധാരാളമായി കണ്ടുവരുന്ന രുദ്രാക്ഷ മരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേപ്പാളിലേക്ക് ക്ഷണിക്കാനും പ്രധാനമന്ത്രി മറന്നില്ല. മോദിയുടെ രണ്ടാം സ്ഥാനാരോഹണത്തിന് ബിംസ്റ്റെക് രാഷ്ട്രങ്ങളിലെ തലവന്മാരെ മാത്രമായിരുന്നു ക്ഷണിച്ചത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങൾ ഉൾപ്പെട്ടതാണ് ഈ സമിതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates