നര്‍മ്മദ: വിധിയില്‍ ഇടപെടില്ലെന്ന് കോടതി; മേധാ പട്കര്‍ ആശുപത്രിയില്‍ നിരാഹാരം തുടരും

നര്‍മ്മദയുടെ താഴ്‌വരയിലുള്ള കുടിയൊഴിപ്പിക്കല്‍ ഉത്തരവിനെതിരെ ഭഗീരഥ് ധങ്ഗര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നാണ് വാദം കേട്ടത്.
നര്‍മ്മദ: വിധിയില്‍ ഇടപെടില്ലെന്ന് കോടതി; മേധാ പട്കര്‍ ആശുപത്രിയില്‍ നിരാഹാരം തുടരും
Updated on
1 min read

മധ്യപ്രദേശ്: നര്‍മ്മദ അണക്കെട്ട് നിര്‍മ്മാണത്തിനായി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. നര്‍മ്മദയുടെ താഴ്‌വരയിലുള്ള കുടിയൊഴിപ്പിക്കല്‍ ഉത്തരവിനെതിരെ ഭഗീരഥ് ധങ്ഗര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നാണ് വാദം കേട്ടത്. 

ഫെബ്രുവരി 8 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ജൂലൈ 31 നകം കുടിയൊഴിയണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. അല്ലാത്ത പക്ഷം ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുമെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഡാം നിര്‍മ്മാണത്തിനായുള്ള കുടിയൊഴിപ്പിക്കലിന് അനുകൂലമായി ഇന്‍ഡോര്‍ ഹൈക്കോടതി പ്രഖ്യാപിച്ച വിധിയാണ് റിട്ട് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ശരി വച്ചിരിക്കുന്നത്.

അതേസമയം സമരവുമായി മുന്നാട്ട് പോകുമെന്ന് നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ വ്യക്തമാക്കി. ഇന്നലെ സമരപ്പന്തല്‍ പൊളിച്ചാണ് പൊലീസ് മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ അറസ്റ്റ് ചെയ്തത്. മേധയും മറ്റ് നേതാക്കളും ആശുപത്രിയില്‍ നിരാഹാരം ആരംഭിച്ചു. 40000 കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് എന്‍ബിഎ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com