നാലാം ക്ലാസ് വി​ദ്യാർഥിയെ പീഡിപ്പിച്ചു; മൂന്ന് സീനിയർ വിദ്യാർഥികൾ പിടിയിൽ; സൗന്ദര്യം കൊണ്ടാകുമെന്ന് ടീച്ചറുടെ മറുപടി

കിഴക്കന്‍ ഡല്‍ഹിയിൽ നാലാം ക്ലാസ് വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു
നാലാം ക്ലാസ് വി​ദ്യാർഥിയെ പീഡിപ്പിച്ചു; മൂന്ന് സീനിയർ വിദ്യാർഥികൾ പിടിയിൽ; സൗന്ദര്യം കൊണ്ടാകുമെന്ന് ടീച്ചറുടെ മറുപടി
Updated on
1 min read

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിൽ നാലാം ക്ലാസ് വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.  സ്‌കൂളിലെ ഏഴ്, എട്ട്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇതേ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ ബസില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് ഇവർക്കെതിരേ കേസ്. താൻ മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചും സീനിയര്‍ വിദ്യാര്‍ഥികള്‍ ഉപദ്രവിച്ചതായും വിദ്യാര്‍ഥി പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ അതിക്രമത്തെക്കുറിച്ച് സ്‌കൂള്‍ ബസിലുണ്ടായിരുന്ന ടീച്ചറോട് പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ലെന്നും വിദ്യാര്‍ഥി പറയുന്നു. സൗന്ദര്യം കൊണ്ടാകും അവര്‍ അങ്ങനെ ചെയ്തതെന്ന് ടീച്ചർ മറുപടി പറ‍ഞ്ഞതായും കുട്ടി പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിയെ മാതാപിതാക്കളാണ് രക്ഷപ്പെടുത്തിയത്. പിന്നീട് മാതാപിതാക്കള്‍ നേരിട്ടെത്തി സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും ഇതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ കൈക്കൂലി നല്‍കി പരാതി ഒതുക്കി തീര്‍ക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com