'നിങ്ങള്‍ നന്നായി ജോലി ചെയ്യുന്നു, എല്ലാം നന്നായി വരും'; ദൈവം തന്നോട് പറഞ്ഞതിങ്ങനെയെന്ന് കെജ്‌രിവാള്‍ 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെയാണ് കെജ് രിവാള്‍ ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തിയത്
'നിങ്ങള്‍ നന്നായി ജോലി ചെയ്യുന്നു, എല്ലാം നന്നായി വരും'; ദൈവം തന്നോട് പറഞ്ഞതിങ്ങനെയെന്ന് കെജ്‌രിവാള്‍ 
Updated on: 
1 min read

ന്യൂഡല്‍ഹി: നിങ്ങള്‍ നന്നായി ജോലി ചെയ്യുന്നു. ഇതുപോലെ തന്നെ ജനങ്ങളെ സേവിക്കുക, കഠിനാധ്വാനം ചെയ്ത് ഫലം അനുഭവിക്കൂ, ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന് പിന്നാലെ എഎപി നേതാവ് അരവിന്ദ് കെജ് രിവാളിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെയാണ് കെജ് രിവാള്‍ ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തിയത്. ഇന്ത്യയുടേയും ഡല്‍ഹിയുടേയും പുരോഗതിക്ക് വേണ്ടി പ്രാര്‍ഥിച്ചു. ഇതിന് മറുപടിയായിട്ടാണ് ദൈവം പറഞ്ഞത് നിങ്ങള്‍ ജോലി നന്നായി ചെയ്യുകയാണെന്ന്...കെജ് രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 

ഫെബ്രുവരി 5ന് ഹനുമാന്‍ ചാലിസയെ ചൊല്ലി കെജ് രിവാള്‍ പറഞ്ഞ വാക്കുകള്‍ക്കെതിരെ ബിജെപി രംഗത്തെത്തുകയുമുണ്ടായിരുന്നു. ഞാന്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ആരംഭിച്ചത് മുതല്‍ ബിജെപി പ്രശ്‌നത്തിലാണ്. അവരും ഹനുമാന്‍ ചാലിസ ദിവസേന വായിക്കണം എന്നാണ് എന്റെ ആഗ്രഹം. അതിലൂടെ അവര്‍ക്ക് സമാധാനം കണ്ടെത്താനും, അവരുടെ ഭാഷ നന്നാക്കാനുമാവുമെന്നും കെജ് രിവാള്‍ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER