നിര്‍മാണത്തിലിരുന്ന കെട്ടിടം സമീപത്തെ നാലുനില കെട്ടിടത്തിലേക്ക് മറിഞ്ഞുവീണു; മൂന്ന് മരണം

കെട്ടിടത്തിനുള്ളില്‍ 20തോളം പേര്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ട്
നിര്‍മാണത്തിലിരുന്ന കെട്ടിടം സമീപത്തെ നാലുനില കെട്ടിടത്തിലേക്ക് മറിഞ്ഞുവീണു; മൂന്ന് മരണം
Updated on
1 min read

ഗ്രേറ്റര്‍ നൊയിഡ: കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു.ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നൊയിഡയിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന ആറുനില കെട്ടിടം, സമീപത്തെ നാലുനില കെട്ടിടത്തിലേക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഷാബേരി ഗ്രാമത്തില്‍ ഇന്നലെ രാത്രി 8:30യോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ 20തോളം പേര്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തെത്തിയ ദേശീയ ദുരന്തനിവാരണ സേന കെട്ടിടത്തിനുള്ളില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകുടത്തിനോട് ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com