നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ പ്ലാന്റിൽ വൻ പൊട്ടിത്തെറി; എട്ട് പേർക്ക് പരിക്ക്

നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ പ്ലാന്റിൽ വൻ പൊട്ടിത്തെറി; എട്ട് പേർക്ക് പരിക്ക്
നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ പ്ലാന്റിൽ വൻ പൊട്ടിത്തെറി; എട്ട് പേർക്ക് പരിക്ക്
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിലുള്ള പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ (എന്‍എല്‍സി) പ്ലാന്റിൽ വൻ പൊട്ടിത്തെറി. ബോയ്‌ലറാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. 

അഞ്ച് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്‍എല്‍സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കേറ്റവരെ തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. പൊട്ടിത്തെറിയെ തുടർന്ന്  കമ്പനിയുടെ മൂന്ന് യൂണിറ്റുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.

പൊതുമേഖലയിലുള്ള നവരത്‌ന കമ്പനിയാണ് നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍. ആന്ധ്രാപ്രദേശിലെ  വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ നിന്ന് വിഷ വാതകം ചോര്‍ന്നതിനെത്തുടര്‍ന്ന് 11 പേര്‍ മരിക്കാനിടയായിരുന്നു. ഈ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് തമിഴ്‌നാട്ടിലും അപകടം നടന്നിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com