നേപ്പാളില്‍ മലയാളി സംഘം സഞ്ചരിച്ച ബസ്സ് പൂര്‍ണമായും കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നേപ്പാളില്‍ മലയാളി സംഘം സഞ്ചരിച്ച ബസ്സ് പൂര്‍ണമായും കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കാഠ്മണ്ഡു; നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന മലയാളി സംഘം സഞ്ചരിച്ച ബസ്സിന് തീ പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ്സ് പൂര്‍ണമായി കത്തിനശിച്ചു. 

ചുരം ഇറങ്ങുന്നതിനിടെയാണ് വാഹനം അപകടത്തില്‍പെട്ടത്. ഡീസല്‍ ലീക്കായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വാഹനത്തില്‍ അറ് കുട്ടികള്‍ ഉള്‍പ്പടെ 37 പേര്‍ ഉണ്ടായിരുന്നു. വാഹനത്തിന് തീപിടിക്കുന്നത് കണ്ട ഉടനെ നാലുയാത്രക്കാര്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി വാഹനത്തിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയായിരുന്നെന്ന് യാത്രക്കാരന്‍ അനീസ് പറഞ്ഞു.

വാഹനത്തിന്റെ പുറകിലെ ഗ്ലാസ് തകര്‍ത്താണ് യാത്രക്കാരെ വണ്ടിയില്‍ നിന്ന് ഇറക്കിയത്. മിനിറ്റുകള്‍ കൊണ്ട യാത്രക്കാരെ ഇറക്കാനായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ വണ്ടി പൂര്‍ണമായും കത്തിനശിച്ചു. ബാഗ് ഉള്‍പ്പടെയുള്ള മുഴുവന്‍ സാധനങ്ങളും കത്തിപ്പോയെന്നും യാത്രക്കാര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com