പതിനാലുകാരിയെ അപമാനിച്ചത് അന്വേഷിക്കാന്‍ ചെന്നു; അച്ഛനെ യുവാവും കുടുംബവും തല്ലിക്കൊന്നു

ബന്ധുക്കള്‍ കൂടിയായ രണ്ട് കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. ഇതാണ് കൊലപാതാകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ: പതിനാലുകാരിയെ അപമാനിച്ചത് അന്വേഷിക്കാന്‍ പോയ അച്ഛനെ യുവാവും കുടുംബവും ചേര്‍ന്ന് മര്‍ദിച്ച് കൈാലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഉദ്ദംപൂര്‍ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹരി ഓം എന്ന 45കാരനെയാണ് രണ്‍വീര്‍ എന്നയാളും കുടുംബാഗംങ്ങളും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. 

24കാരനായ രണ്‍വീറാണ് കുട്ടിയെ അപമാനിച്ചത്. ഇയാളും കൂട്ടുകാരായ വികാസ്, ശര്‍മ്മ യാദവ്, അമര്‍ സിങ് എന്നിവരും മറ്റു കുടുംബാഗംങ്ങളും ചേര്‍ന്ന് ഹരി ഓമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരി ഓം ബുധനാഴ്ച മരണത്തിന് കീഴടങ്ങി. 

രണ്‍വീര്‍, വികാസ്, ശര്‍മ്മ യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കള്‍ കൂടിയായ രണ്ട് കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. ഇതാണ് കൊലപാതാകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com