പത്തുവര്‍ഷം നിത്യാനന്ദയ്‌ക്കൊപ്പം; അമവാസി നാളില്‍ പ്രത്യേക മരുന്ന്; ചുറ്റും സുന്ദരി വലയം; വശീകരണം ഇങ്ങനെ; വെളിപ്പെടുത്തല്‍

സുന്ദരിമാര്‍ എപ്പോഴും കൂടെ വേണമെന്ന് നിത്യാനന്ദയ്ക്ക് നിര്‍ബന്ധമാണ്
പത്തുവര്‍ഷം നിത്യാനന്ദയ്‌ക്കൊപ്പം; അമവാസി നാളില്‍ പ്രത്യേക മരുന്ന്; ചുറ്റും സുന്ദരി വലയം; വശീകരണം ഇങ്ങനെ; വെളിപ്പെടുത്തല്‍
Updated on
1 min read

ചെന്നൈ: ബലാത്സംഗക്കേസില്‍ പ്രതിയായ ശേഷം രാജ്യം വിട്ടെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ വെളിപ്പെടുത്തലുകളുമായി സഹായി വിജയകുമാര്‍. കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയകുമാര്‍ നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാജ്യം വിട്ടുപോയെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. എന്നാല്‍ അദ്ദേഹമിപ്പോഴും വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും സജീവമാണ്. തിരച്ചില്‍ നടത്തുന്നവര്‍ വേണ്ടരീതിയില്‍ ആശ്രമത്തില്‍ തിരഞ്ഞാല്‍ അദ്ദേഹത്തെ കിട്ടുമെന്നും വിജയകുമാര്‍ പറയുന്നു. 

നിത്യാനന്ദ കൊടുംകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവില്‍ നടക്കുന്ന അതിക്രമങ്ങളില്‍ താനും പങ്കാളിയായിരുന്നെന്ന് വിജയകുമാര്‍ പറയുന്നു. നീതീപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അല്‍പസമയം സംസാരിക്കാന്‍ കിട്ടിയാല്‍ ആരെയും മയക്കിയെടുക്കുന്ന സ്വഭാവക്കാരാനാണ് നിത്യാനന്ദ. താനും അദ്ദേഹത്തിന്റെ വാക്കുകേട്ട് വീണുപോയതാണ്. ചെയ്യുന്ന തെറ്റുകള്‍ പോലും സത്യമാണെന്ന് അനുയായികളെ വിശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും വിജയകുമാര്‍ പറയുന്നു. 

വിദ്യാസമ്പന്നരായ വിദ്യാര്‍ഥികളെയാണ് നിത്യനാന്ദ തെരഞ്ഞെടുക്കുന്നത്. ഇവരെ മുന്‍നിര്‍ത്തിയാണ് ആശ്രമ ബിസിനസ്. ഇതിനായി തന്ത്രപരമായ മാര്‍ക്കിറ്റ് രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. സുന്ദരിമാര്‍ എപ്പോഴും കൂടെ വേണമെന്ന് നിത്യാനന്ദയ്ക്ക് നിര്‍ബന്ധമാണ്. ഇവരെ കണ്ട് ഒരുപാട് പേര്‍ ആശ്രമത്തിലെത്തുന്നുണ്ട്. ഇതാണ് ആശ്രമ ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്. 

ഇതിന് പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വന്‍ പണത്തട്ടിപ്പാണ് നടത്തുന്നത്. ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. പിന്നീട് ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും. ഇത്തരത്തില്‍ നാല് ആശ്രമങ്ങള്‍ പിടിച്ചെടുക്കാനുള്ള മുഴുവന്‍ ഒത്താശകളും ചെയ്തത് താനാണെന്നും വിജയകുമാര്‍ പറഞ്ഞു മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു താനുണ്ടായിരന്നത്. മൂവായിരത്തോളം അംഗങ്ങള്‍ അവിടെയുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെയുള്ളത് കുട്ടികളാണ്. ഇവരില്‍ പലരും നിത്യാനന്ദയുടെ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. 2008 മുതല്‍ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും കൂട്ടുനിന്നുവെന്നും വിജയകുമാര്‍ പറയുന്നു. 

അമാവാസി നാളുകളില്‍ ആശ്രമത്തിലുള്ളവര്‍ക്ക് ജ്ഞാനാഞ്ജന്‍ എന്ന് വിളിക്കുന്ന ഒരു മരുന്ന് നല്‍കാറുണ്ട്. ഇത് കഴിക്കുന്നവര്‍ ഒരു തരം വശീകരണനിലയില്‍ ആവാറുണ്ടെന്നും വിജയകുമാര്‍ പറയുന്നു. ആശ്രമത്തിലുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. 

രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയാണ് ചെറുപ്പക്കാരികളായ നിരവധിപ്പേര്‍ ആശ്രമത്തിലെത്താന്‍ തുടങ്ങിയത്.  2015 മുതല്‍ താന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി. പുരുഷന്‍മാരെ വരെ ആശ്രമത്തില്‍ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. കേട്ടാലറയ്ക്കുന്ന തരത്തില്‍ എന്നോട് അശ്ലീലമായി നിത്യാനന്ദ സംസാരിക്കാന്‍ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുന്ന അവസ്ഥയായി. ഒടുവില്‍ 2018ലാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും വിജയകുമാര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com