പത്മാവദിനെതിരേ കോണ്‍ഗ്രസും; മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ വേണ്ടെന്ന് ദിഗ് വിജയ് സിങ്

സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തെരുവില്‍ അക്രമണം അഴിച്ചുവിടുകയാണ് പ്രതിഷേധക്കാര്‍
പത്മാവദിനെതിരേ കോണ്‍ഗ്രസും; മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ വേണ്ടെന്ന് ദിഗ് വിജയ് സിങ്
Updated on: 
1 min read

വലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് സഞ്ജയ്  ലീല ബന്‍സാലിയുടെ പത്മാവദ് തീയറ്ററുകളിലെത്തിയത്. ഇതുവരെ ബിജെപിയും മറ്റ് ഹിന്ദു സംഘടനകളുമാണ് സിനിമയ്‌ക്കെതിരേ രംഗത്ത് വന്നത്. എന്നാല്‍ പദ്മാവദ് വിരുദ്ധ യുദ്ധത്തില്‍ ഹിന്ദു സംഘടനകള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ജാതി, മത വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന സിനിമകള്‍ എടുക്കരുതെന്നാണ് അദ്ദേഹം പറഞ്ഞു. 

ചരിത്രത്തില്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായതോ പ്രത്യേക വിഭാഗം ജനങ്ങളുടെ വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുന്നതോ ആയ ചിത്രങ്ങള്‍ എടുക്കാതിരിക്കുകയാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തെരുവില്‍ അക്രമണം അഴിച്ചുവിടുകയാണ് പ്രതിഷേധക്കാര്‍. കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് പത്മാവദ് തീയറ്ററുകളില്‍ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് പല തീയറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയാറായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER