പന്തില്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ ഗ്രാവിറ്റിയെയും ഊബറിനെയും ഒക്കെ കുറ്റം പറയേണ്ടിവരും; പീയൂഷ് ഗോയലിനെ പരിഹസിച്ച് പ്രിയങ്ക

ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐന്‍സ്റ്റീനാണെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
പന്തില്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ ഗ്രാവിറ്റിയെയും ഊബറിനെയും ഒക്കെ കുറ്റം പറയേണ്ടിവരും; പീയൂഷ് ഗോയലിനെ പരിഹസിച്ച് പ്രിയങ്ക
Updated on
1 min read

ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐന്‍സ്റ്റീനാണെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് പ്രിയങ്ക പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത്. 'നല്ല ക്യാച്ച് എടുക്കണമെങ്കില്‍ പന്തില്‍ ശ്രദ്ധിക്കണം അല്ലെങ്കില്‍ ഗുരുത്വാകര്‍ണണത്തേയും കണക്കിനെയും ഓലയെയും ഊബറിനെയും ഒക്കെ കുറ്റം പറഞ്ഞിരിക്കേണ്ടിവരും' എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. അതി മനോഹരമായ ഒരു ക്യാച്ചിന്റെ വീഡിയോ പങ്കിവച്ചുകൊണ്ടായിരുന്നു പ്രിയങ്ക ട്വിറ്ററില്‍ പരിഹസിച്ചത്. 

ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് എന്തുകൊണ്ട് വലിയ രീതിയില്‍ താഴോട്ടേക്ക് പോവുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിക്ക് അക്കിടി പിണഞ്ഞത്.

ടെലിവിഷനില്‍ കാണുന്ന തരത്തിലുള്ള കണക്കുകള്‍ തെറ്റാണെന്നും കണക്കുകള്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്ന സമയത്ത് ഐന്‍സ്റ്റീനെ പോലും സഹായിച്ചിരുന്നില്ല എന്നായിരുന്നു മന്ത്രി പഞ്ഞത്. ഇതോടെ മന്ത്രിക്കെതിരെ വ്യാപക ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com