പരീക്ഷയില്‍ കൂട്ടത്തോല്‍വി; പരാജയപ്പെട്ടത്‌ 119 ജഡ്ജിമാരും 1372 അഭിഭാഷകരും! 

ഗുജറാത്തില്‍ ജഡ്ജിമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ അമ്പരപ്പിക്കുന്ന തരത്തില്‍ കൂട്ടത്തോല്‍വി
പരീക്ഷയില്‍ കൂട്ടത്തോല്‍വി; പരാജയപ്പെട്ടത്‌ 119 ജഡ്ജിമാരും 1372 അഭിഭാഷകരും! 
Updated on: 
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ ജഡ്ജിമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ അമ്പരപ്പിക്കുന്ന തരത്തില്‍ കൂട്ടത്തോല്‍വി. 119 ജഡ്ജിമാരും 1372 അഭിഭാഷകരും പ്രമോഷന്‍ പരീക്ഷയില്‍ തോല്‍വി അറിഞ്ഞു.  ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതിനായാണ് പരീക്ഷ നടത്തിയത്. 

ഗുജറാത്ത് ഹൈക്കോടതി ഇന്നലെയാണ് പരീക്ഷാ ഫലം പുറത്തുവിട്ടത്. 65 ശതമാനം ഒഴിവുകള്‍ നികത്താനായി സീനിയര്‍ സിവില്‍ ജഡ്ജിമാരെ സ്ഥാനക്കയറ്റം നല്‍കി ജില്ലാ ജഡ്ജിമാരായി നിയമിച്ചിരുന്നു. ബാക്കി വരുന്ന തസ്തികകളിലേക്കാണ് പരീക്ഷ നടത്തിയത്. 40 ഒഴിവുകളില്‍ 26 എണ്ണത്തില്‍ നിയമനം നടത്തി. 14 ഒഴിവുകളാമ് ബാക്കിയുണ്ടായിരുന്നത്. 

പരീക്ഷയില്‍ 110 ജുഡീഷ്യല്‍ ഓഫീസര്‍മാരടക്കം നിരവധി പേരാണ് പങ്കെടുത്തത്. 1372 അപേക്ഷകളാണ് ലഭിച്ചത്. ഓണ്‍ലൈന്‍ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയ 494 പേരെ എഴുത്ത് പരീക്ഷക്ക് തിരഞ്ഞെടുത്തു. ഓഗസ്റ്റ് നാലിനായിരുന്നു എഴുത്തു പരീക്ഷ നടന്നത്. പരീക്ഷയെഴുതിയ 494 പേരില്‍ ഒരാള്‍ പോലും യോഗ്യത നേടിയിട്ടില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ എച്ച്ഡി സുതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
helicopter crash
rahul gandhi
cow shelter
X

FOLLOW US

ON GOOGLE DISCOVER