അഹമ്മദാബാദ്: ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് പരിസ്ഥിതി സൗഹാര്‍ദ്ദ ഗണേശ വിഗ്രഹങ്ങള്‍ നിര്‍മിച്ച് ഗുജാറത്തിലെ കാമധേനു ഗാവു അമൃത എന്ന സംഘടന. പശുവിന്റെ ചാണകമുപയോഗിച്ചാണ് ഗണേശ വിഗ്രഹങ്ങള്‍ നിര്‍മിച്ച് ഇവര്‍ വിപണിയിലെത്തിക്കുന്നത്.
പരിസ്ഥിതി സൗഹാര്‍ദ്ദമെന്ന സന്ദേശമാണ് ഈ വിഗ്രഹം വിപണിയിലെത്തിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കാമധേന ഗാവു അമൃത ഡയറക്ടര്‍ മുകേഷ് ഗുപ്ത പറയുന്നു. വെള്ളത്തില്‍ പെട്ടെന്ന് ലയിപ്പിച്ച് കളയാമെന്നതാണ് ഈ വിഗ്രഹങ്ങളുടെ ഗുണമെന്നും അദ്ദേഹം പറയുന്നു.
ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചാണ് ചാണകം ഉപയോഗിച്ച് ഗണപതി വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത്. വിഗ്രഹങ്ങള്‍ നിമ്മജ്ജനം ചെയ്യേണ്ട സമയത്ത് അവ വെള്ളത്തില്‍ ലയിപ്പിക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. ആര്‍ക്കും നദിയിലേക്ക് പോകേണ്ടതില്ല. അവര്‍ക്ക് വിഗ്രഹങ്ങളെ വെള്ളം നിറച്ച പാത്രങ്ങളില്‍ മുക്കിവയ്ക്കാം. അവ വളമായി പിന്നീട് ഉപയോഗിക്കാമെന്നതാണ് പ്രധാന നേട്ടം. രണ്ടാമത്തെ നേട്ടം പ്ലാസ്റ്റര്‍ ഓഫ് പാരീസ്, അല്ലെങ്കില്‍ കളിമണ്ണ് കൊണ്ട് നിര്‍മിക്കുന്ന വിഗ്രഹങ്ങളേക്കാള്‍ വില കുറഞ്ഞതാണ് ഈ വിഗ്രഹം- മുകേഷ് പറയുന്നു.
നിരവധി ഓര്‍ഡറുകള്‍ ലഭിച്ചെങ്കിലും കോവിഡ് സാഹചര്യം വില്‍പ്പനയെ ബാധിച്ചതായി മുകേഷ് പറഞ്ഞു. ചാണകത്തില്‍ നിര്‍മിച്ചതിനാല്‍ കനത്ത മഴ പെയ്യുന്നത് തടസമാണ്. വെയില്‍ ഇല്ലാത്തതിനാല്‍ പലതും ഇപ്പോഴും ഉണങ്ങിയിട്ടില്ല. അതിനാല്‍ ചില ഓര്‍ഡറുകള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഇതുവരെയായി 50 വിഗ്രഹങ്ങളാണ് നിര്‍മിച്ചിട്ടുള്ളതില്‍. അതില്‍ തന്നെ 30 എണ്ണമാണ് പൂര്‍ണമായി ലഭിച്ചത്. 20 വിഗ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മുകേഷ് വ്യക്തമാക്കി.
ഗുജാറത്തില്‍ മാത്രമല്ല മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നൊക്കെ ആവശ്യക്കാര്‍ എത്തിയിരുന്നു. എന്നാല്‍ കോവിഡ് കാരണം അവര്‍ക്കൊന്നും വിഗ്രഹങ്ങള്‍ എത്തിക്കാന്‍ സാധിക്കില്ല. അടുത്ത വര്‍ഷം തീര്‍ച്ചയായും രാജ്യം മുഴുവന്‍ വില്‍പ്പന നടത്തുമെന്ന് മുകേഷ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates