പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി ഹേമമാലിനി

ഉത്തര്‍പ്രദേശില്‍ പശു സംരക്ഷണത്തിനായി ബോളിവുഡ് താരം ഹേമമാലിനിയെ ഗൗ സേവാ ആയോഗിന്റെ ബ്രാന്റ് അംബാസഡറായി നിയമിച്ചു 
പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി ഹേമമാലിനി
Updated on: 
1 min read


ലഖ്‌നൗ: യുപിയില്‍ പശുസംരക്ഷണത്തിനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചത് 647 കോടി രൂപയാണ്. ഇതിന് പിന്നാലെ പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി പ്രമുഖ ബോളിവുഡ് താരം ഹേമമാലിനിയെ നിയമിക്കും. ബ്രാന്റ് അംബാസിഡറാകാനുള്ള തീരുമാനം ഹേമമാലിനി അറിയിച്ചതായി ഗൗസേവ ആയോഗ് ചെയര്‍മാന്‍ രാജീവ് ഗുപ്ത വ്യക്തമാക്കി.

നിലവില്‍ മധുരയിലെ ബിജെപി എംപി കൂടിയാണ് ഹേമമാലിനി. ഹേമമാലിനി ബ്രാന്റ് അംബാസഡറായി എത്തുന്നതിലൂടെ പശു ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കാനാവുമെന്നാണ് കണക്ക്കൂട്ടല്‍. പശുവും പശു ഉത്്പന്നങ്ങളും നമ്മുടെ സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. മതപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലല്ല ഹേമമാലിനിയെ ബ്രാ്ന്റ് അംബാസഡറാക്കുന്നതെന്നും രാജീവ് ഗുപ്ത പറഞ്ഞു

രാജ്യമാകെ വലിയ ആരാധകവൃന്ദമുള്ള ഹേമമാലിനി ബ്രാന്റ് അംബാസഡറാകുന്നതിലൂടെ വിപണിയില്‍ പുതുതരംഗം സൃഷ്ടിക്കാനാകുമെന്നാണ് ഗൗസേവ ആയോഗിന്റെ പ്രതീക്ഷ.  കൂടാതെ പശുസംരക്ഷണത്തിനായി നിരവധി പ്രചാരണ പരിപാടികള്‍ നടത്താനും യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com