പാകിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാനില്ല; ആശങ്ക അറിയിച്ച് ഇന്ത്യ 

കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടിയതായാണ് വിവരം.
പാകിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാനില്ല; ആശങ്ക അറിയിച്ച് ഇന്ത്യ 
Updated on: 
1 min read

ഇസ്ലാമാബാദ്: രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്ഥാനില്‍ കാണാനില്ല. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ എട്ടുമണി മുതല്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടിയതായും ആശങ്ക അറിയിച്ചതായുമാണ് വിവരം. ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചാരവൃത്തി കേസില്‍ നാടുകടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ നിന്നുളള സംഭവം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ പാകിസ്ഥാന്‍ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കിയ പാകിസ്ഥാന്റെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

chennai  rain
GWALIOR
Kolkata tragedy
Kolkata Tragedy
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com