പാകിസ്ഥാനിൽ കാണാതായ ഹൈക്കമ്മീഷൻ ജീവനക്കാർ ഐഎസ്ഐ കസ്റ്റഡിയിൽ; റിപ്പോർട്ട്

പാകിസ്ഥാനിൽ കാണാതായ ഹൈക്കമ്മീഷൻ ജീവനക്കാർ ഐഎസ്ഐ കസ്റ്റഡിയിൽ; റിപ്പോർട്ട്
പാകിസ്ഥാനിൽ കാണാതായ ഹൈക്കമ്മീഷൻ ജീവനക്കാർ ഐഎസ്ഐ കസ്റ്റഡിയിൽ; റിപ്പോർട്ട്
Updated on
1 min read

ന്യൂഡല്‍ഹി: പാകിസ്ഥാനിൽ കാണാതായ രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാർ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ  കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ മുതലാണ് ഇരുവരേയും കാണാതായത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് എംബസിയിലെ ഡ്രൈവര്‍മാരായ രണ്ടു പേരെ കാണാതായത്. ജീവനക്കാരെ കാണാതായതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്ഥാന്‍ പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. ഡ്രൈവര്‍മാരെ കാണാതായതിനു പിന്നാലെ ഇന്ത്യ പാകിസ്ഥാന്‍ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു.

ഇന്ത്യയിലെ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരായിരുന്ന രണ്ട് പേരെ ചാര പ്രവര്‍ത്തി ആരോപിച്ച് നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം. ഇന്ത്യയിലെ പാകിസ്ഥാന്‍ എംബസിയിൽ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് ചാ രപ്രവര്‍ത്തിക്കിടെ പിടികൂടിയത്.

പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന ഇന്ത്യയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്ലാമാബാദ് നിരീക്ഷിക്കുന്നുണ്ട്. കടുത്ത നിരീക്ഷണങ്ങള്‍ക്കെതിരെ ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധവും അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com