പാര്‍ട്ടിക്കുലഭിച്ച സംഭാവനകള്‍ തിരിച്ചുനല്‍കും; കമല്‍ഹാസന്‍ 

വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ ഈ പണം സൂക്ഷിക്കുക നിയമവിരുദ്ധമാണെന്നതാണ് പണം തിരിച്ചുനല്‍കുന്നതിന് കമല്‍ഹാസന്‍ നല്‍കുന്ന വിശദീകരണം.
പാര്‍ട്ടിക്കുലഭിച്ച സംഭാവനകള്‍ തിരിച്ചുനല്‍കും; കമല്‍ഹാസന്‍ 
Updated on
1 min read

നിര്‍ധനരായവരെ സഹായിക്കാനായി ആരാധകര്‍ പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയ 30 കോടി രൂപ മടക്കിനല്‍കാനൊരുങ്ങുകയാണ് തമിഴ് ചലച്ചിത്ര താരം കമല്‍ഹാസന്‍. തമിഴ് വാര്‍ത്താമാസികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലൂടെയാണ് കമല്‍ഹാസന്‍ പാര്‍ട്ടി ഫണ്ടിലേക്കെന്ന പേരില്‍ രൂപീകരണത്തിന് മുമ്പേ ആരാധകര്‍ നല്‍കിയ പണം താന്‍ തിരിച്ചുനല്‍കുമെന്ന് അറിയിച്ചത്. 

വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ ഈ പണം സൂക്ഷിക്കുക നിയമവിരുദ്ധമാണെന്നതാണ് പണം തിരിച്ചുനല്‍കുന്നതിന് കമല്‍ഹാസന്‍ നല്‍കുന്ന വിശദീകരണം. 'പാര്‍ട്ടി രൂപീകരിക്കുകയും നാമകരണം നടത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്. ഞാന്‍ പിന്‍വലിയുകയാണെന്ന് ഇതിന് അര്‍ത്ഥമില്ല. ഞാന്‍ പണം വാങ്ങുകയില്ലെന്നും ഇതിന് അര്‍ത്ഥമില്ല', കമല്‍ഹാസന്‍ തന്റെ ലേഖവനത്തില്‍ പറയുന്നു. 

തന്റെ മുന്‍ ലേഖനത്തില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെകുറിച്ചും അദ്ദേഹം ഇത്തവണ പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന തരത്തിലായിരുന്നില്ല തന്റെ പരാമര്‍ശങ്ങളെന്നും തീവ്രവാദം എന്നൊരു വാക്കുപോലും താന്‍ പ്രയോഹിച്ചിരുന്നില്ലെന്നുമാണ് കമല്‍ഹാസന്‍ പുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. താന്‍ ഒരു ഹിന്ദു കുടുംബത്തില്‍ നിന്നാണ് വരുന്നതെന്ന് ലേഖനത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

സുപ്രീം കോടതി
Muhammed Ajmal, Treesa Jolly
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com