പാൻ മസാല വിൽക്കാനും ഡ്രോണുകൾ! ​'ഹോം ഡെലിവറി'; രണ്ട് പേർ പിടിയിൽ (വീഡിയോ)

പാൻ മസാല വിൽക്കാനും ഡ്രോണുകൾ! ​'ഹോം ഡെലിവറി'; രണ്ട് പേർ പിടിയിൽ (വീഡിയോ)
പാൻ മസാല വിൽക്കാനും ഡ്രോണുകൾ! ​'ഹോം ഡെലിവറി'; രണ്ട് പേർ പിടിയിൽ (വീഡിയോ)
Updated on
1 min read

അഹമ്മദാബാദ്: ലോക്ക്ഡൗണിനെ തുടർന്ന് പാൻ മസാല വിൽക്കാൻ ഹൈടെക് വഴി തേടിയവർ പൊലീസിന്റെ പിടിയിലായി. ​ഗുജറാത്തിലാണ് അനധികൃതമായി പാൻ മസാല വിൽക്കാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടിയത്. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇരുവരും പാന്‍ മസാല വില്‍പ്പന നടത്തിയത്.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഗുജറാത്ത് മോര്‍ബിയിലെ വില്‍പ്പനക്കാര്‍ കച്ചവടത്തിന് അത്യാധുനിക രീതി തിരഞ്ഞെടുത്തത്. ഡ്രോണുകള്‍ ഉപയോഗിച്ച് ആവശ്യക്കാരന്റെ വീടുകളില്‍ ഹോം ഡെലിവറിയായിട്ടായിരുന്നു പാന്‍ മസാല എത്തിച്ചിരുന്നത്. 

ഡ്രോണുകള്‍ ഉപയോഗിച്ച് പാന്‍ മസാല എത്തിക്കുന്ന വീഡിയോ ടിക് ടോക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com