പിതാവ് മുസ്ലിം, മാതാവ് ക്രിസ്ത്യാനി; രാഹുല്‍ ഗാന്ധി ഹിന്ദുവാണെന്നതിന് തെളിവ് എവിടെയെന്ന് കേന്ദ്രമന്ത്രി (വിഡിയോ) 

Published on

ബംഗളൂരു: രാഹുല്‍ ഗാന്ധി ഹിന്ദുവാണെന്നതിന് തെളിവ് എന്താണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് ഹെഗ്‌ഡെ. മുസ്ലിം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന മകനാണ് രാഹുല്‍ ഗാന്ധിയെന്നും അനന്ത് ഹെഗ്‌ഡെ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് എവിടെയെന്നാണ് ഇവര്‍ ചോദിക്കുന്നത്. ലോകം മുഴുവന്‍ ഇത് അംഗീകരിക്കുമ്പോഴാണ് ചോദ്യം. പൂണൂല്‍ ധാരിയായ ഹിന്ദുവെന്ന സ്വയം വിളിക്കുന്ന മുസ്ലിം ആണ് ഈ ചോദ്യം ചോദിക്കുന്നത്- കേന്ദ്രമന്ത്രി പറഞ്ഞു.

മുസ്ലിം ആയ പിതാവിനും ക്രിസത്യാനിയായ മാതാവിനും പിറന്ന മകനാണ്. അദ്ദേഹം ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്- അനന്ത് ഹെഗ്‌ഡെ ചോദിച്ചു.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com