പിതൃത്വത്തില്‍ സംശയം; രണ്ടു വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി; ക്രൂരത 

പിതൃത്വത്തില്‍ സംശയം തോന്നി പിതാവ് രണ്ട് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി
പിതൃത്വത്തില്‍ സംശയം; രണ്ടു വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി; ക്രൂരത 
Updated on: 
1 min read

മൈസൂര്‍: പിതൃത്വത്തില്‍ സംശയം തോന്നി പിതാവ് രണ്ട് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി. മൈസൂരില്‍ ഹുന്‍സൂറിലാണ് സംഭവം. രണ്ട് വയസ്സുകാരന്‍ കൗശലാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ശശികുമാര്‍ ഭാര്യ പരിമളവുമായി നിരന്തരമായി വഴക്കിട്ടിരുന്നതായി പരിമളത്തിന്റെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും തമ്മിലെ കുടുംബവഴക്കിനെ തുടര്‍ന്ന് പരിമളം സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ആറ് മാസം മുമ്പ് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചു.

പരിമളത്തിന് അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ തര്‍ക്കം പിന്നീടും പതിവായി. ഇരുവരുടെയും രണ്ടാമത്തെ മകന്‍ കൗശല്‍ തന്റെ കുഞ്ഞല്ലെന്നാണ് ശശികുമാര്‍ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച്  ഇയാള്‍ കൗശലിനെ നിരന്തരമായി ദേഹോപദ്രമേല്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്ന് അവശനായ കുഞ്ഞിനെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supreme Court
Make Rules To Regulate Children's Social Media Usage : Supreme Court Tells Centre
Sohrabuddin Sheikh, wife Kausar Bi
Trinamool Congress
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com