സത്താറ: വൈറസിനെ പ്രതിരോധിക്കാന് ആരോഗ്യപ്രവര്ത്തകര് ഉപയോഗിക്കുന്ന വ്യക്തി സുരക്ഷാ വസ്ത്രം (പിപിഇ കിറ്റ്) ധരിച്ചെത്തിയ സംഘം ജ്വല്ലറി കൊള്ളയടിച്ചു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ജ്വല്ലറിയില്നിന്ന് 780 ഗ്രാം സ്വര്ണമാണ് സംഘം കൊണ്ടുപോയത്.
ജ്വല്ലറി ഷോകേസില്നിന്നും കപ് ബോര്ഡില്നിന്നും പിപിഇ കിറ്റ് ധരിച്ചെത്തിയവര് സ്വര്ണം എടുക്കുന്ന ദൃശ്യങ്ങള് സിസിടിവി ദൃശ്യങ്ങളില്നിന്നു വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. തൊപ്പിയും മാസ്കും ഗ്ലൗസും പ്ലാസ്റ്റിക് ജാക്കറ്റും സംഘത്തിലുള്ളവര് ധരിച്ചിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗണ് നിലില്ക്കെയാണ് കൊള്ള.
ഫാല്ത്തന് പൊലീസ് സംഭവത്തില് കേസെടുത്തിട്ടുണ്ട്. 78 തോല (780 ഗ്രാം) സ്വര്ണം നഷ്ടപ്പെട്ടതായി ഉടമ പൊലീസിനെ അറിയിച്ചു. ഭിത്തി തുരന്നാണ് സംഘം അകത്തു കയറിയതെന്ന് ഉടമ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates