പിറന്നാള്‍ ദിനത്തില്‍ റേഷന്‍ വിതരണം ചെയ്യുന്നുവെന്ന് പ്രചാരണം; ബിജെപി എംഎല്‍എയുടെ വീടിന് മുന്നില്‍ തടിച്ചുകൂടി ജനം, കേസ്

പിറന്നാള്‍ ദിനത്തില്‍ റേഷന്‍ വിതരണം ചെയ്യുന്നുവെന്ന് പ്രചാരണം; ബിജെപി എംഎല്‍എയുടെ വീടിന് മുന്നില്‍ തടിച്ചുകൂടി ജനം, കേസ്

ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയത് നൂറുകണക്കിന് ആളുകള്‍.
Published on

മുംബൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയത് നൂറുകണക്കിന് ആളുകള്‍. മഹാരാഷ്ട്രയിലെ അര്‍വി എംഎല്‍എ ദാദാറാവു കച്ചെയുടെ പിറന്നാള്‍ ആഘോഷത്തില്‍ റേഷന്‍ നല്‍കുന്നു എന്ന പ്രചാരണം കാരണമാണ് ആളുകള്‍ ഇദ്ദേഹത്തിന്റെ വീട്ടിന് മുന്നില്‍ തടിച്ചുകൂടിയത്. 

ഞായറാഴ്ച നടന്ന സംഭവത്തില്‍ എംഎല്‍എയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും ഇത് തനിക്കെതിരെയുള്ള ഗൂഢാലോചയാണ് എന്നുമാണ് എംഎല്‍എയുടെ പ്രതികരണം. 

'നാല് ദിവസം മുന്‍പ് തന്നെ പിറന്നാള്‍ ദിനത്തില്‍ ആരും എന്നെ കാണാന്‍ വരരുത് എന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്റെ ശത്രുക്കള്‍ ഗൂഢാലോചന നടത്തി, റേഷന്‍ നല്‍കുന്നുവൈന്ന് പ്രചരിപ്പിച്ച് ആളുകളെ കൂട്ടുകയായിരുന്നു. എന്നെ അപകീര്‍ത്തിപ്പെടുത്താനായാണ് ഇത് ചെയ്തത്'- എംഎല്‍എ ആരോപിച്ചു. 

മഹാരാഷ്ട്രയില്‍ നിലവില്‍ 748 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത 103 കേസുകള്‍ കൂടി ആയപ്പോള്‍ മുംബൈല്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 433ആയി. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത് 3,577പേര്‍ക്കാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com