പീഡനശ്രമം ചെറുത്തതിന് പ്രതികാരം ; ദലിത് കുടുംബത്തിലെ രണ്ടു സ്ത്രീകളെ കാര്‍ കയറ്റിക്കൊന്നു

യുവാവ് സ്ത്രീകളുടെ നേര്‍ക്ക് അതിവേഗം കാര്‍ ഓടിച്ചെത്തി ഇടിപ്പിക്കുന്നതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്
പീഡനശ്രമം ചെറുത്തതിന് പ്രതികാരം ; ദലിത് കുടുംബത്തിലെ രണ്ടു സ്ത്രീകളെ കാര്‍ കയറ്റിക്കൊന്നു
Updated on
1 min read

ബുലന്ദ് ഷഹര്‍ : ബലാല്‍സംഗശ്രമം ചെറുത്തതിന് പ്രതികാരമായി വീട്ടിലെ രണ്ടുപേരെ കാര്‍ കയറ്റിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ദലിത് കുടുംബത്തില്‍പ്പെട്ട പ്രായമായ രണ്ടുസ്ത്രീകളാണ്  കൊല്ലപ്പെട്ടത്. 

സവര്‍ണജാതിയില്‍പ്പെട്ട 30 കാരനായ യുവാവാണ് ആക്രമണം നടത്തിയതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. യുവാവ് സ്ത്രീകളുടെ നേര്‍ക്ക് അതിവേഗം കാര്‍ ഓടിച്ചെത്തി ഇടിപ്പിക്കുന്നതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ യുവാവ് തൊട്ടടുത്ത ഗ്രാമവാസിയാണെന്ന് ദലിത് കുടുംബം പറഞ്ഞു. നേരത്തെ ഈ കുടുംബത്തിലെ 22 കാരിയായ യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമത്തെ, കുടുംബം ചെറുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് വീട്ടുകാരെ വണ്ടിയിടിപ്പിച്ചത്. 

അപകടം എന്ന നിലയിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ് മാനഭംഗം ചെറുത്തതിന്റെ വൈരാഗ്യത്തിലാണ് കാര്‍ ഇടിച്ചുകയറ്റിയതെന്ന് വീട്ടുകാര്‍ പറഞ്ഞതെന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആറില്‍ ഇക്കാര്യങ്ങല്‍ കൂടി ഉള്‍പ്പെടുത്തിയതായും സീനിയര്‍ പൊലീസ് ഓഫീസര്‍ അതുല്‍ ശ്രീവാസ്തവ പറഞ്ഞു. അപകടം ഉണ്ടാക്കിയ ആള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com