ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേരുമാറ്റി. വിഭ്യാഭ്യാസ മന്ത്രാലയം എന്നാണ് പുനര്‍നാമകരണം ചെയ്തത്. കേന്ദ്ര മന്ത്രിസഭാ യോഗം പേരുമാറ്റത്തിന് അംഗീകാരം നല്‍കി. പേരുമാറ്റം സംബന്ധിച്ചുളള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
കരട് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പേരുമാറ്റല്‍. 1985ലാണ് മാനവവിഭവശേഷി മന്ത്രാലയം എന്ന പേര് നല്‍കിയത്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രാലയം എന്ന് പേരുമാറ്റിയത്.
വിദ്യാഭ്യാസ, പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 1986ല്‍ രൂപം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തിന് പകരം പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1992 ല്‍ ഭേദഗതി വരുത്തിയ വിദ്യാഭ്യാസനയമാണ് ഇപ്പോള്‍ പിന്തുടരുന്നത്.
വിദ്യാഭ്യാസ അവകാശം നിയമം ഉള്‍പ്പെടുത്തല്‍, പാഠ്യപദ്ധതിയുടെ ഉളളടക്കം കുറയ്ക്കല്‍ ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നത്. ശാസ്ത്രം, ആര്‍ട്‌സ് വിഷയങ്ങള്‍ എന്ന വേര്‍തിരിവില്ലാതെ പഠനം സാധ്യമാക്കുന്നതിനുളള സാധ്യതകള്‍ തേടുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates