"പുരുഷന്‍മാരുണ്ടായിരുന്ന ഓട്ടോയില്‍ കയറരുതായിരുന്നു"; പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച് ബിജെപി എംപി 

പെണ്‍കുട്ടികള്‍ സാമാന്യ ബുദ്ധി കാണിക്കണം. സുരക്ഷയെക്കുറിച്ച് പെണ്‍കുട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കിരണ്‍ ഖേര്‍
"പുരുഷന്‍മാരുണ്ടായിരുന്ന ഓട്ടോയില്‍ കയറരുതായിരുന്നു"; പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച് ബിജെപി എംപി 
Updated on: 
1 min read

ചണ്ഡിഗഡ് : കൂട്ട ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ അപമാനിച്ച് ബിജെപി എംപി കിരണ്‍ ഖേര്‍. ചണ്ഡീഗഢില്‍ ഓട്ടോയില്‍ വച്ച് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെയാണ് കിരണ്‍ ഖേര്‍ വാര്‍ത്തസമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. വാഹനത്തില്‍ മൂന്ന് പുരുഷന്‍മാര്‍ ഉണ്ടെന്നിരിക്കെ പെണ്‍കുട്ടി അതില്‍ കയറരുത് എന്നായിരുന്നു എംപിയുടെ പ്രസ്താവന. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ സാമാന്യ ബുദ്ധി കാണിക്കണം. ഉദാഹരണത്തിന് പോകുന്ന വാഹനങ്ങളുടെ നമ്പര്‍ എങ്കിലും അറിഞ്ഞിരിക്കണം. സുരക്ഷയെക്കുറിച്ച് പെണ്‍കുട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കിരണ്‍ ഖേര്‍ അഭിപ്രായപ്പെട്ടു. 

കുടുംബത്തില്‍ നിന്നാണ് ആണ്‍കുട്ടികള്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയുന്നതിനായി ആണ്‍കുട്ടികളെ ബോധവത്കരിക്കണം. ബോധവത്കരണത്തിന് മാധ്യമങ്ങളും പൊലീസും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കിരണ്‍ ഖേര്‍ വ്യക്തമാക്കി. 
 
കഴിഞ്ഞ ദിവസമാണ് ചണ്ഡീഗഢില്‍ 22 കാരി പീഡനത്തിനിരയായത്. സ്‌റ്റേനോഗ്രാഫി ക്ലാസിനുശേഷം സെക്ടര്‍ 37ല്‍ നിന്നും താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് യുവതിയെ ഓട്ടോ ഡ്രൈവറും മറ്റ് രണ്ട് യാത്രക്കാരും ചേര്‍ന്ന് പീഡിപ്പിച്ചത്. പീഢനശേഷം വഴിയില്‍ തള്ളിയ പെണ്‍കുട്ടിയെ കണ്ട വഴിയാത്രക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
helicopter crash
rahul gandhi
cow shelter
X

FOLLOW US

ON GOOGLE DISCOVER