ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് ശേഷം പതിനെട്ട് ഭീകരെ വധിച്ചെന്ന് സുരക്ഷാ സേന. ഇതില്‍ എട്ടുപേര്‍ പാക്കിസ്ഥാനികളും ആറ് ജെയ്‌ഷെ കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നെന്ന് കമാന്‍ഡിങ് ജനറല്‍ ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ കെജെഎസ് ദില്ലന്‍ പറഞ്ഞു. ത്രാലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമേളനത്തിലാണ് ആര്‍മി ഓഫീസറുടെ ളിപ്പെടുത്തല്‍
പുല്‍വാമ ആക്രമണത്തിന് പിന്നാലെ സൈന്യം സ്വീകരിച്ച നടപടിയിലൂടെ ജെയ്‌ഷെയുടെ വലിയ ശൃംഖല തന്നെ ഇല്ലാതാക്കാനായെന്ന്് അദ്ദേഹം അവകാശപ്പെട്ടു. ത്രാലില്‍ നടത്തിയ ഓപ്പറേഷനില്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മുദസിര്‍ അഹമ്മദ് ഖാന്‍ ഉള്‍പ്പടെ മൂന്ന് പേരെ കൊലപ്പെടുത്തി. ഭീകരത അവസാനിപ്പിക്കും വരെ സൈനിക നടപടികള്‍ തടുരുമെന്നും ദില്ലന്‍ പറഞ്ഞു.
ഭീകരാക്രമണത്തിന്
ത്രാലിലെ പിംഗ്ലിഷ് മേഖലയില്‍ ഉണ്ടായ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനിടെയാണ് മുദസിര്‍ അഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടത്. മുദസിറിനെ കൂടാതെ വണ്ടിയെത്തിച്ച കൂട്ടാളികളുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പിംഗ്ലിഷ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെ തിരച്ചില്‍ നടത്തിയത്. തിരച്ചിലിനായി സൈന്യമെത്തിയപ്പോള്‍ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിര്‍വഹിച്ചത് 23കാരനായ മദസിറാണെന്ന് തെളിഞ്ഞിരുന്നു. ചാവേര്‍ ആദില്‍ അഹമ്മദ് ദറുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്‌ഫോടക വസ്തുക്കളും കൈമാറിയത് ഇയാളാണ്. ഭീകര സംഘടനാംഗമായ സജ്ജാദ് ഭട്ട് എന്നയാളാണ്, സംഭവം നടന്ന ഫെബ്രുവരി 14നു 10 ദിവസം മുന്‍പ് വാഹനം വാങ്ങി കൈമാറിയത്.
പുല്‍വാമ ജില്ലയിലെ ത്രാള്‍ സ്വദേശിയായ മുദസിര്‍ അഹ്മദ് ഖാന്‍ 2017 മുതല്‍ ഭീകര സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. 2018 ജനുവരിയില്‍ വീടുവിട്ട് പോയി. 2018 ജനുവരിയിലെ ലത്‌പൊറ സിആര്‍പിഎഫ് ക്യാമ്പ് ആക്രമണത്തിലും ഫെബ്രുവരിയിലെ സന്‍ജ്വാന്‍ സൈനിക ക്യാമ്പ് ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി 27ന് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates