പുല്‍വാമയില്‍ പാക് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ; രണ്ടു ഭീകരരെ വധിച്ചു, സിആര്‍പിഎഫ് ജവാന് വീരമൃത്യു

ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. രണ്ട് എ കെ 47 തോക്കുകളും പിടിച്ചെടുത്തുവെന്ന് ഇന്ത്യന്‍ സൈന്യം
പുല്‍വാമയില്‍ പാക് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ; രണ്ടു ഭീകരരെ വധിച്ചു, സിആര്‍പിഎഫ് ജവാന് വീരമൃത്യു
Updated on
1 min read

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുന്നു. പുല്‍വാമയിലെ ബന്‍ഡ്‌സൂ മേഖലയിലാണ് ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. വെടിയേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. രണ്ട് എ കെ 47 തോക്കുകളും പിടിച്ചെടുത്തുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com