

കാസര്‍കോട്: ബാലസംഘം പ്രവര്‍ത്തകനും രക്ഷിക്കാനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാവും പുഴയില്‍ മുങ്ങിമരിച്ചു. കര്‍ണാടകയില്‍ വിവാഹത്തിന് പോയ സംഘത്തിനാണ് അപകടം സംഭവിച്ചത്. ഡിവൈഎഫ്‌ഐ കുമ്പള മേഖലാ സെക്രട്ടറിയും കോയിപ്പാടി സ്വദേശിയുമായ അജിത്ത്കുമാര്‍ (37), കുമ്പള നായിക്കാപ്പ് മുളിയടുക്കയിലെ മണികണ്ഠന്റെ മകന്‍ മനീഷ് (16)എന്നിവരാണ് മരിച്ചത്.
ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കല്ലടുക്ക മണിയിലനില്‍ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിവാഹ ചടങ്ങിനെത്തിയ സംഘം പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടയില്‍ പുഴയില്‍ മുങ്ങിയ മനീഷിനെയും കൂട്ടാളി യക്ഷിതിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അജിത്ത് മരിച്ചത്. നാട്ടുകാര്‍ മൂവരെയും തുമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അജിത്ത്കുമാറും മനീഷും മരണപ്പെടുകയായായിരുന്നു. യക്ഷിത് (13) ആശുപത്രിയില്‍ ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates