പൂട്ടിയിട്ട വീടിനുള്ളില്‍ അഞ്ചംഗ കുടുംബം കൊല്ലപ്പെട്ട നിലയില്‍; മൃതദേഹങ്ങള്‍കണ്ടെത്തിയത് ഫ്രിഡ്ജിലും അലമാരയിലും ,സ്യൂട്ട്‌കേസിലും

ഭാര്യയെയും മക്കളെയും കൊന്ന ശേഷം കുടുംബനാഥന്‍ ആത്മഹത്യ ചെയ്തതാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്
പൂട്ടിയിട്ട വീടിനുള്ളില്‍ അഞ്ചംഗ കുടുംബം കൊല്ലപ്പെട്ട നിലയില്‍; മൃതദേഹങ്ങള്‍കണ്ടെത്തിയത് ഫ്രിഡ്ജിലും അലമാരയിലും ,സ്യൂട്ട്‌കേസിലും
Updated on
1 min read

അലഹബാദ് : പൂട്ടിയിട്ട വീടിനുള്ളില്‍ അഞ്ചംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് അലഹബാദ് സ്വദേശിയായ മനോജ് ഖുശ്വയുടെ വീട്ടില്‍ കൂട്ടക്കൊല നടന്നത്. വീട് അടഞ്ഞ് കിടക്കുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. 

കുടുംബനാഥന്റെ മൃതദേഹം ഹാളിനുള്ളിലെ സീലിങ്ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിലുമാണ് കണ്ടെത്തിയത്. ഇവരുടെ രണ്ട് പെണ്‍മക്കളുടെ ശരീരം സ്യൂട്ട്‌കേസിലും അലമാരയില്‍ നിന്നും കണ്ടെടുത്തു. മൂന്നാമത്തെ മകളുടെ ശരീരം അടുത്ത മുറിയിലുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഭാര്യയെയും മക്കളെയും കൊന്ന ശേഷം കുടുംബനാഥന്‍ ആത്മഹത്യ ചെയ്തതാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമോ കുടുംബ തര്‍ക്കമോ ആവാം കൂട്ടക്കൊലയ്ക്ക് നടത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ഗൃഹനാഥനെ പ്രേരിപ്പിച്ചതെന്നും പൊലീസ് കരുതുന്നു.

വീട് അടഞ്ഞ് കിടക്കുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com