പെട്രോളിനും ഡീസലിനും ജിഎസ്ടി വേണമെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍

നേരത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ചരക്ക് സേവന നികുതി ബാധകമാക്കണമെന്ന് ആശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജിഎസ്ടി കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു.
പെട്രോളിനും ഡീസലിനും ജിഎസ്ടി വേണമെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍
Updated on
1 min read

ന്യൂഡെല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളേയും ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇത് വരുന്ന മാസങ്ങളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ വ്യക്തമാക്കി. 

നേരത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ചരക്ക് സേവന നികുതി ബാധകമാക്കണമെന്ന് ആശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജിഎസ്ടി കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഭൂരിഭാഗവും പെട്രോള്‍-ഡീസല്‍ എന്നിവയുടെ നികുതിയായിട്ടാണ് ലഭിക്കുന്നത്. ഇത് നഷ്ടപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകാത്തതാണ് പെട്രോളിയത്തില്‍ നിന്ന് ജി എസ് ടി ഒഴിവാക്കാന്‍ കാരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com