പെട്രോള്‍ പമ്പിലേക്ക് കാര്‍ 'പറന്നുകയറി'; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ

ഗുജറാത്തിലാണ് സംഭവമെന്നും അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പെട്രോള്‍ പമ്പിലേക്ക് കാര്‍ 'പറന്നുകയറി'; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ
Updated on: 
1 min read

ഓരോ വര്‍ഷവും വാഹനാപകടങ്ങളില്‍ പൊലിയുന്നത് നിരവധി ജീവനുകളാണ്. മോശം റോഡുകള്‍ മാത്രമല്ല, അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് പല വാഹനാപകടങ്ങളുടെയും പിന്നില്‍. അതിന് ഉദാഹരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോ.

അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട കാര്‍ ഒരു പെട്രോള്‍ പമ്പിലേക്ക് പറന്നു കയറുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍. റോഡ് മുറിച്ചുകടന്ന മറ്റൊരു കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ പമ്പിന് മുന്നിലുള്ള മീഡിയനില്‍ തട്ടി വായുവില്‍ ഉയര്‍ന്ന് പൊങ്ങുകയാണ് കാര്‍. പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 

ഗുജറാത്തിലാണ് സംഭവമെന്നും അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ അമിതവേഗവും റോഡ് മുറിച്ചുകടന്ന കാറ് െ്രെഡവറുടെ അശ്രദ്ധയുമൊക്കെയാണ് അപകടത്തില്‍ കലാശിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പമ്പില്‍ ഈ സമയം മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER