'പേര് ചോദിച്ചു, മുസ്ലീം നാമധാരിയെന്ന് അറിഞ്ഞതോടെ സാധനങ്ങള്‍ വേണ്ടെന്ന് പറഞ്ഞു'; ഡെലിവറി ബോയ്‌യുടെ പരാതിയില്‍ അറസ്റ്റ്

 മുസ്ലീം സമുദായത്തില്‍പ്പെട്ട വ്യക്തിയെന്ന കാരണത്താല്‍ ഡെലിവറി ബോയ് കൊണ്ടുവന്ന സാധനങ്ങള്‍ നിഷേധിച്ച സംഭവത്തില്‍ അറസ്റ്റ്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on: 
1 min read

മുംബൈ:  മുസ്ലീം സമുദായത്തില്‍പ്പെട്ട വ്യക്തിയെന്ന കാരണത്താല്‍ ഡെലിവറി ബോയ് കൊണ്ടുവന്ന സാധനങ്ങള്‍ നിഷേധിച്ച സംഭവത്തില്‍ അറസ്റ്റ്. മഹാരാഷ്ട്ര താനെയിലെ കാശിമിറ സ്വദേശിക്കെതിരെയാണ് കേസെടുത്തത്.

മതവികാരം വ്രണപ്പെടുത്തി എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ഗജനന്‍ ചതുര്‍വേദിക്കെതിരെ കേസെടുത്തത്.  ഇന്ത്യന്‍ ശിക്ഷാ നിയമം 295 ( എ) അനുസരിച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ചൊവ്വാഴാച രാവിലെയാണ് ഓര്‍ഡര്‍ അനുസരിച്ചുളള ഉത്പനങ്ങളുമായി ഡെലിവറി ബോയ് ഗജനന്‍ ചതുര്‍വേദിയുടെ വീട്ടില്‍ എത്തിയത്. ചതുര്‍വേദി തന്റെ പേര് ചോദിച്ചെന്നും പേര് പറഞ്ഞപ്പോള്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട വ്യക്തിയില്‍ നിന്ന് ഒന്നും സ്വീകരിക്കില്ലെന്ന് നിലപാട് പറഞ്ഞെന്നും ഡെലിവറി ബോയ്‌യുടെ പരാതിയില്‍ പറയുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER